Monday, 4 July 2016

കാലം കണക്കെഴുതിതീര്‍ക്കുമ്പോള്‍ വസന്തവും ഗ്രീഷ്മവും വന്നുപൊയ്ക്കൊണ്ടിരിക്കും. അതിനിടയില്‍ നാം എന്ന സ്വപ്നം ഹ്രസ്വമായ ജീവിതവഴികളില്‍ സഞ്ചരിച്ച് അവശരാവുകയും ചെയ്യും. എങ്കിലും നാം ഓരോരുത്തരും കുടുംബമെന്ന കര്‍മ്മകാണ്ഡത്തില്‍ ചെയ്യേണ്ടതും അനുഭവിച്ചുതീര്‍ക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും മഹത്തരമായ കര്‍മ്മമാണ് മാതാപിതാക്കളെ സംരക്ഷിക്കുക എന്നുള്ളത്. കര്‍ത്തവ്യബോധത്തോടെ ആ കര്‍മ്മം ചെയ്യുമ്പോള്‍ വിലങ്ങുതടിയായിയെത്തുന്ന കുശുമ്പുകളും കുന്നായ്മകളും നാം കണ്ടില്ലെന്നു നടിക്കുക. എന്തെന്നാല്‍ നമുക്കുവേണ്ടി നമ്മുടെ മാതാപിതാക്കള്‍ ത്യജിച്ചതിന് പകരമാകില്ല നാം അവര്‍ക്കീ വൈകിയവേളയില്‍ നല്‍കുന്നതൊന്നും. എനിക്കേ ആകാവൂ നീ ചെയ്യണ്ടതില്ല എന്നു ശഠിക്കുന്ന സ്നേഹം പലപ്പോഴും കപടമാകുമ്പോള്‍ അമ്മയുടെ മടിത്തട്ടില്‍ കിടന്ന് നിര്‍വൃതികൊള്ളുന്ന മക്കളാകണം നമ്മള്‍. ആ വാത്സല്യത്തിന് പകരമാകണം നമ്മുടെ കര്‍മ്മങ്ങളും.

No comments:

Post a Comment